Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:40 AM IST Updated On
date_range 26 Jun 2022 5:40 AM ISTകോതമംഗലം നഗരസഭ ബസ്സ്റ്റാൻഡിലെ കുഴി താൽക്കാലികമായി അടച്ചു
text_fieldsbookmark_border
കോതമംഗലം: നഗരസഭ ബസ്സ്റ്റാൻഡിലെ കുഴികൾ താൽക്കാലികമായി അടച്ചു. സ്റ്റാൻഡിലെത്തുന്ന ബസുകൾക്ക് കുഴിയിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും സംബന്ധിച്ച 'മാധ്യമം' വാർത്തയെ തുടർന്നാണ് അധികൃതരുടെ നടപടി. അശാസ്ത്രീയ നിർമാണം മൂലം കോൺക്രീറ്റ് പൊട്ടി പലയിടത്തും കുഴികൾ രൂപപ്പെട്ടിരുന്നു. വർഷത്തിൽ 10 ലക്ഷത്തിലധികം തുക ബസ് പാർക്കിങ് ഇനത്തിൽ ലഭിക്കുന്ന നഗരസഭയാണ് കോതമംഗലം. കംഫർട്ട് സ്റ്റേഷനുവേണ്ടി പുതിയ ടാങ്ക് നിർമിച്ചതിലെ അശാസ്ത്രീയതയാണ് പ്രശ്നങ്ങൾക്ക് കാരണം. സ്റ്റാൻഡിലെ കോൺക്രീറ്റ് നിരപ്പിൽനിന്ന് രണ്ടടിയോളം ഉയരത്തിൽ ടാങ്ക് നിർമിച്ചതാണ് അപകടങ്ങൾക്ക് കാരണം. യാത്രക്കാരുമായി എത്തുന്ന ബസുകൾ ടാങ്കിന് മുകളിലൂടെ കയറി ഇറങ്ങുമ്പോൾ ബസുകളുടെ പിൻഭാഗം ടാങ്കിൽ തട്ടും. യാത്രക്കാർക്ക് നടുവിന് ക്ഷതവും ബസുകളുടെ പ്ലേറ്റ് ഒടിച്ചിലും കേടുപാട് സംഭവിക്കുന്നതും നിത്യസംഭവമാണ്. വാർത്തയെ തുടർന്ന് പാറമക്ക് നിരത്തി താൽക്കാലിക പരിഹാരം കാണുകയായിരുന്നു. മഴക്കാലം കഴിയുന്ന മുറക്ക് കോൺക്രീറ്റ് ചെയ്യുന്നതിനാണ് തീരുമാനം. ബസുകൾ പ്രവേശിക്കുന്നിടത്ത് ഹംപ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. EM KMGM 6 Bus നഗരസഭ ബസ്സ്റ്റാൻഡിലെ കുഴികൾ നികത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
