Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:40 AM IST Updated On
date_range 26 Jun 2022 5:40 AM ISTമോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: തൃക്കളത്തൂർ കാവുംപടിയിൽവീട്ടിൽനിന്ന് 25 പവനും പണവും കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുന്നതിനിടെ മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നു. മോഷണം നടന്ന വീടിൻെറ പിറകുവശത്തേക്ക് പോകാൻ കഴിയുന്ന വഴിയിൽ ടർഫ് മൈതാനത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കാമറയിലേക്കു ടോർച്ച് തെളിച്ചു നോക്കുന്നതും പിന്നീട് തലയും മുഖവും പൂർണമായി മൂടി നടന്നു പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ, ഇയാൾ തന്നെയാണോ മോഷ്ടാവ് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. തൃക്കളത്തൂർ സൊസൈറ്റി പടി കല്പനമന്ദിരത്തിൽ വസന്തരാജിന്റെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ച 25 പവൻ സ്വർണാഭരണങ്ങളും 25000 രൂപയും മോഷണം പോയത്. വീട്ടിൽ വസന്ത രാജിന്റ ബന്ധുക്കൾ അടക്കം ഉള്ളപ്പോൾ വാതിലും അലമാരയും തകർക്കാതെയും ശബ്ദം ഇല്ലാതെയുമാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. പുലർച്ച 5.30ന് പ്രഭാത സവാരിക്കായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ വസന്ത രാജ് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസും ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണസംഘവും പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, തുമ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. ചിത്രം. സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യം EM Mvpa 6 police
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
