Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഫർറ്റിറ്റി...

നെഫർറ്റിറ്റി ക്രൂയിസിലൂടെ പുതിയ നേട്ടം കൈവരിച്ച്​ കെ.എസ്.ഐ.എൻ.സി

text_fields
bookmark_border
കൊച്ചി: ജലമാർഗമുള്ള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും നേട്ടം കൈവരിച്ച്​ കെ.എസ്.ഐ.എൻ.സി(കേരള ഷിപ്പിങ്​ ആൻഡ്​​ ഇൻലാൻഡ്​ നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ്​). ടൂറിസം മേഖലയിൽ അവതരിപ്പിച്ച നെഫർറ്റിറ്റി ക്രൂയിസിലൂടെയാണ്​ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്​. ഈ കപ്പലിൽ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നുവെന്ന് കെ.എസ്.ഐ.എൻ.സി. അധികൃതർ വ്യക്​തമാക്കുന്നു. 48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള നെഫർറ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പിൽ 200 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. മർച്ചന്‍റ്​​ ഷിപ്പിങ്​ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത ഈ കപ്പൽ പുറംകടലിൽ പോകാൻ ഐ.ആർ.എസ്‌. ക്ലാസിലാണ് പണിതത്‌. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ, റെസ്​റ്റാറന്‍റ്​, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡെക്ക്, ലോഞ്ച് ബാർ, ത്രീഡി തിയറ്റർ തുടങ്ങിയവയാണ്​ ആകർഷണങ്ങൾ. കൊച്ചി ഫൈൻ ആർട്ട്സ്‌ ഹാളിന്‌ സമീപം പണിനടന്ന് കൊണ്ടിരിക്കുന്ന കെ.എസ്‌.ഐ.എൻ.സി യുടെ സ്വന്തം ജെട്ടി പൂർത്തി ആയാൽ നെഫർറ്റിറ്റിക്ക്‌ കൂടുതൽ ട്രിപ്പുകൾ കുറഞ്ഞ ചെലവിൽ എടുക്കാനാവുമെന്ന്​ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story