Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅൾത്താര അഭിമുഖമായി...

അൾത്താര അഭിമുഖമായി കുർബാന: വികാരി ഫാ. സെലസ്റ്റിൻ ഇഞ്ചക്കലിനെ ഡിക്രി ഉപയോഗിച്ച് മാറ്റി

text_fields
bookmark_border
ശ്രീമൂലനഗരം (കൊച്ചി): ചൊവ്വര പ്രസന്നപുരം തിരുകുടുംബം ദേവാലയത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ തീരുമാനത്തിന് വിരുദ്ധമായി അൾത്താരക്ക്​ അഭിമുഖമായി കുർബാന ചൊല്ലുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്ത വികാരി ഫാ. സെലസ്റ്റിൻ ഇഞ്ചക്കലിനെ സഭയുടെ അസാധാരണ നടപടിയായ ഡിക്രി ഉപയോഗിച്ച് മാറ്റി. വികാരി സ്ഥാനത്തുനിന്ന് മാറണമെന്ന് പലതവണ സഭ അധികൃതർ ആവശ്യപ്പെട്ടിട്ടും മാറാതെ, ഉത്തരവുകൾ എല്ലാം ധിക്കരിച്ചതിനെതിരെ നിർബന്ധമായി തൽസ്ഥാനത്തുനിന്ന് നീക്കുന്ന അസാധാരണ നടപടിയാണ് ഡിക്രി. പുതിയ ചുമതല നൽകിയിട്ടില്ല. കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിലിനാണ് താൽക്കാലിക ചുമതല. ഫാ. സെലസ്റ്റിൻ ഇഞ്ചക്കലിനെ മാറ്റിയിരിക്കുന്നു എന്ന സർക്കുലറാണ് ആർച് ബിഷപ് അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്‍റണി കരിയിൽ, ചാൻസലർ വർഗീസ് പെരുമായൻ എന്നിവർ ഇറക്കിയത്. ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ഇടവക ജനങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ പ്രതിഷേധം നടത്തിയിരുന്നു. ഇരുവിഭാഗം വിശ്വാസികൾ തമ്മിൽ പള്ളിമുറ്റത്ത് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. കൈക്കാരൻ പള്ളി മണി അടിച്ച് വിശ്വാസികളെ കൂട്ടാൻ ശ്രമിച്ച സംഭവം വരെ നടന്നിരുന്നു. അൾത്താരയിൽ അതിക്രമച്ച് കയറി ഒരുവിഭാഗം വിശ്വാസികൾ ഇടയലേഖനം (സർക്കുലർ) കത്തിക്കുകയുമുണ്ടായി. പിതാക്കന്മാർ ചേർന്ന് അവതരിപ്പിച്ച സിനഡ് തീരുമാനങ്ങൾ ഇടവക വിശ്വാസികളെ അറിയിക്കുക എന്നത് തന്‍റെ ഉത്തരവാദിത്തമാണെന്നും അത് നിർവഹിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വികാരി പറഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story