Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:38 AM IST Updated On
date_range 26 Jun 2022 5:38 AM ISTയുവാവ് കിണറ്റില്‍ മരിച്ച നിലയിൽ
text_fieldsbookmark_border
(പടം) തൃപ്പൂണിത്തുറ: മാതാപിതാക്കളുടെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിനെ വീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരുമ്പനം കളരിക്കല്‍ പരേതനായ ബേബിയുടെ മകന്‍ പോളിയാണ് (48) മരിച്ചത്. അവിവാഹിതനാണ്. മാനസികാസ്വാസ്ഥ്യമുള്ള പോളിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കിണറ്റിന്‍കരയില്‍നിന്ന് ഉടുമുണ്ട് കണ്ടെത്തി. കിണറ്റില്‍നിന്ന് അസഹനീയ ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസി പൊലീസിനെ അറിയിച്ചു. പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചിരുന്നു. മാതാവ് രണ്ടു മാസം മുമ്പാണ് മരണപ്പെട്ടത്. ഹില്‍പാലസ് പൊലീസ് നേതൃത്വത്തിൽ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ---------- EKD Poly 48 TPRA പോളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
