Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:35 AM IST Updated On
date_range 26 Jun 2022 5:35 AM ISTകേൾക്കാനും വിമർശിക്കപ്പെടാനും സഭ ഭയപ്പെടരുത് -ആർച് ബിഷപ് ആന്റണി കരിയിൽ
text_fieldsbookmark_border
കൊച്ചി: കേൾക്കാനും വിമർശിക്കപ്പെടാനും ഭയപ്പെടുന്ന സഭ ക്രിസ്തുവിന്റെ സഭയല്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആന്റണി കരിയിൽ. അതിരൂപത സിനഡിന്റെ ഭാഗമായി ഇതര മതസ്ഥരെയും കർഷകരെയും അതിഥി തൊഴിലാളികളെയും ട്രാൻസ്ജെൻഡേഴ്സിനെയും വനിതകളെയും അഭിഭാഷകരെയും മാധ്യമ പ്രവർത്തകരെയുമെല്ലാം കേട്ടു. ഇതൊരു തുടർ പ്രക്രിയയുമാണ്. ഫ്രാൻസിസ് മാർപാപ്പാ പ്രഖ്യാപിച്ച ആഗോള സിനഡ് 2021-2023ന്റെ ഭാഗമായ അതിരൂപതാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സഭയുടെ അടിസ്ഥാന സ്വഭാവമായ സിനഡാലിറ്റി നഷ്ടപ്പെടുത്തുന്നതാണ് സഭ പരാജയപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണമെന്നും എറണാകുളം-അങ്കമാലി അതിരൂപത ആരെയും മാറ്റി നിർത്തുകയില്ലെന്നും ബിഷപ് കൂട്ടി ചേർത്തു. കാഴ്ച പരിമിതിക്കാരിയായ ഷൈനി തോമസ് ബൈബിൾ വായന നടത്തി. വികാരി ജനറാൾ മോൺ. ജോയി അയിനിയാടൻ, സജീവ് പാറേക്കാട്ടിൽ, സിസ്റ്റർ ഡോ. സോജാ മരിയ, സുജാമോൾ ജോസ് എന്നിവർ സംസാരിച്ചു. അതിരൂപതയിലെ ഇടവകകളെയും സംഘടനകളെയും കാനോനിക സമിതികളെയും സന്യാസസമൂഹങ്ങളെയും പ്രതിനിധാനംചെയ്ത് 971 പേർ തൃക്കാക്കര ഭാരതമാത കോളജിൽ നടന്ന സമ്മേളനത്തിലും ചർച്ചകളിലും പങ്കെടുത്തു. വികാരി ജനറാൾ മോൺ. ജോസ് പുതിയേടത്ത് മോഡറേറ്ററായിരുന്നു. ആർച് ബിഷപ് ആന്റണി കരിയിൽ സമാപന സന്ദേശം നൽകി. റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ നന്ദി പറഞ്ഞു. ചിത്രം: EC Athiroopatha
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story