Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവ്​ ഫ്ലാറ്റിലെ...

യുവാവ്​ ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
അടിമാലി: മച്ചിപ്ലാവ് സ്കൂൾപടിക്ക് സമീപം വാടകക്ക്​ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ബാലമുരുകനെ​ (40) ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ വൃദ്ധ മാതാവ് ചിന്നമ്മാളിന്​ ഒപ്പമായിരുന്നു താമസം. ഈ മാസം 22 മുതൽ ബാലമുരുകനെ കാണാനില്ലായിരുന്നു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ 10 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ വാടകക്കാർ ടെറസിന് മുകളിൽ കയറിയപ്പോഴാണ് ടാങ്കിൽ തലകുത്തി വീണ നിലയിൽ മൃതദേഹം കണ്ടത്​. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്​മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story