Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:51 AM IST Updated On
date_range 25 Jun 2022 5:51 AM ISTഅടച്ചിട്ട വീട്ടിൽ മധ്യവയസ്കനെ അവശനിലയിൽ കണ്ടെത്തി
text_fieldsbookmark_border
ആലുവ: അടച്ചിട്ട വീട്ടിൽ മധ്യവയസ്കനെ അവശനിലയിൽ കണ്ടെത്തി. ഒറ്റക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാളെ നാട്ടുകാർ അവശനിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് മധ്യവയസ്കനെ പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാര്യം ചേർന്ന് ആശുപത്രിയിലാക്കി. ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ അമ്പാട്ടുകാവിന് സമീപം സജിതാലയത്തിൽ രാധാകൃഷ്ണനെയാണ് (54) അവശനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. വർഷങ്ങളായി ഭാര്യയുമായി രാധാകൃഷ്ണന് ബന്ധമില്ല. ഒരു മകൾ ഉണ്ടെങ്കിലും വിവാഹിതയായി മറ്റെവിടെയോ ആണ് താമസം. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ഇവരെക്കുറിച്ചും നാട്ടുകാർക്ക് കൂടുതൽ വിവരങ്ങളില്ല. ഒരു സഹോദരൻ വല്ലപ്പോഴുമെത്തി ഭക്ഷണം നൽകും. ഒന്നരവർഷത്തോളമായി ഇതേ അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. നല്ല സാമ്പത്തിക നിലയിലുള്ളവരാണ് സഹോദരങ്ങൾ. അഞ്ച് സെന്റിലെ വീട്ടിൽ ഇയാൾ തനിച്ചാണ് താമസിച്ചിരുന്നത്. വീടിന്റെ ഗേറ്റിന്റെ ഒരു താക്കോൽ അയൽവാസിക്ക് നൽകിയിട്ടുണ്ട്. നാട്ടുകാർ ഗേറ്റിന്റെ താഴ്തകർക്കാൻ തുടങ്ങിയപ്പോഴേക്കും അയൽവാസിയെത്തി താക്കോൽ നൽകി. അഞ്ചുദിവസമായി ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. ഇതേതുടർന്ന് പഞ്ചായത്തിന്റെ പാലിയേറ്റിവ് വിഭാഗത്തെ വിളിച്ചുവരുത്തി വൃത്തിയാക്കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാർഡ് അംഗം രാധാകൃഷ്ണന്റെ സഹോദരിയെ ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിഞ്ഞു. ഇതേ തുടർന്നാണ് രാധാകൃഷ്ണനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കൾക്കെതിരെ ആലുവ പൊലീസിൽ പരാതിനൽകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ec+Ea er yas2 radakrishnan അവശനിലയിലായ രാധാകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
