Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത മത്സ്യബന്ധനം;...

അനധികൃത മത്സ്യബന്ധനം; തമിഴ്നാട് വഞ്ചികൾ പിടികൂടി 

text_fields
bookmark_border
അനധികൃത മത്സ്യബന്ധനം; തമിഴ്നാട് വഞ്ചികൾ പിടികൂടി 
cancel
വൈപ്പിൻ: അനധികൃതമായി മത്സ്യബന്ധനം നടത്തിയ തമിഴ്നാട് വഞ്ചികൾ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ പട്രോളിങ് ടീം പിടികൂടി. 10,000 രൂപ വീതം പിഴയീടാക്കി. കരമാർഗം തിരിച്ചുപോകുന്നതിന്​ കർശന നിർദേശവും നൽകി. ട്രോളിങ്​ നിരോധന സമയത്ത് അന്തർസംസ്ഥാന ബോട്ടുകൾ, വഞ്ചികൾ എന്നിവ തീരം വിട്ട് പോകുകയോ അല്ലാത്തവ മത്സ്യബന്ധനത്തിന് പോകാതെ കെട്ടിയിടുകയോ ചെയ്യേണ്ടതാണെന്ന് സർക്കാർ ഫിഷറീസ് വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. കൂടാതെ അന്തർസംസ്ഥാന മത്സ്യബന്ധന വഞ്ചികൾ, ബോട്ടുകൾ എന്നിവ എറണാകുളം ജില്ലയിലെ തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നതും ജില്ലയിലെ ഹാർബർ, ലാൻഡിങ് സെന്‍റർ, മറ്റ് സ്ഥലങ്ങളിൽ മത്സ്യം ഇറക്കുന്നതും നിരോധിച്ച്​ കലക്ടർ ഉത്തരവിട്ടിരുന്നു. കടലിലും തീരത്തുമുള്ള നിയമലംഘനങ്ങൾ തടയുന്നതിന് ഫിഷറീസ് വകുപ്പ് കർശന നടപടികൾ സ്വീകരിച്ച് വരുകയാണ്. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫിഷറീസ് അസി. ഡയറക്ടർ അനീഷ്, ഫിഷറീസ് അസി. രജിസ്ട്രാർ ടോജോ, മറൈൻ എൻഫോഴ്സ്മൻെറ് എസ്.ഐ ജയേഷ് എന്നിവർ പട്രോളിങ്ങിൽ പങ്കെടുത്തു. Vanjiവൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ പട്രോളിങ് ടീം പിടികൂടിയ വഞ്ചി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story