Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:46 AM IST Updated On
date_range 25 Jun 2022 5:46 AM ISTപാമ്പാക്കുടയിൽ ഒരു രൂപക്ക് ഒരു ലിറ്റർ ശുദ്ധജലം പദ്ധതി തുടങ്ങി.
text_fieldsbookmark_border
പാമ്പാക്കുടയിൽ ഒരു രൂപക്ക് ഒരു ലിറ്റർ ശുദ്ധജലം പാമ്പാക്കുട : ഒരു രൂപക്ക് ഒരു ലിറ്റർ ശുദ്ധജലം നൽകുന്ന പദ്ധതിക്ക് പാമ്പാക്കുടയിൽ തുടക്കമായി. കടയിൽ 20 രൂപ വിലയുള്ള ഒരു ലിറ്റർ ശുദ്ധജലം പാമ്പാക്കുട ഗ്രാമ പഞ്ചായത്തോഫിസിന് മുന്നിൽ ഒരു രൂപയ്ക്ക് ലഭിക്കും. വാട്ടർ എ.ടി.എം എന്ന് പേരിട്ട സംവിധാനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഗ്രാമ പഞ്ചായത്തോഫിസിന്റെ ഉദ്ഘാടനവും എം.എൽ.എ. നിർവഹിച്ചു. പ്രസിഡന്റ് തോമസ് തടത്തിൽ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത് നന്ദനൻ, ജയന്തി മനോജ്, ശ്യാമള പ്രസാദ്, ഫിലിപ്പ് ഇരട്ടിയാനിക്കൽ, ജിനു. സി. ചാണ്ടി, ബേബി ജോസഫ്, രൂപമോൾ രാജു, റീനാമ്മ സാജു, ആലിസ് വർഗീസ്, റീജമോൾ ജോബി, ഉഷ രമേശ്, പഞ്ചായത്ത് സെക്രട്ടറി കെ.ഉദയ എന്നിവർ സംസാരിച്ചു. നാല് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ഒരു രൂപയിട്ടാൽ ഒരു ലിറ്റർ വെള്ളം കിട്ടുന്ന തരത്തിലാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. രണ്ട് രൂപയുടെ നാണയമിട്ടാൽ രണ്ട് ലിറ്ററും, അഞ്ച് രൂപ നാണയമിട്ടാൽ അഞ്ചു ലിറ്റർ വെള്ളവും കിട്ടുന്ന തരത്തിൽ ഇത് സെറ്റ് ചെയ്യാനാകുമെന്ന് പ്രസിഡന്റ് തോമസ് തടത്തിൽ പറഞ്ഞു. 1000 ലിറ്ററാണ് എ.ടി.എമ്മിന്റെ ശേഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
