Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:46 AM IST Updated On
date_range 25 Jun 2022 5:46 AM ISTലോക കേരളസഭ: യൂസുഫലിയെ വിമർശിച്ചത് അപലപനീയം -വെള്ളാപ്പള്ളി
text_fieldsbookmark_border
ചേർത്തല: പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്‌കരിച്ചതിനെതിരെ അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ പ്രവാസി വ്യവസായി എം.എ. യൂസുഫലിയെ വിമർശിച്ചത് അപലപനീയമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രവാസികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനിൽക്കണമെന്നാണ് യൂസുഫലി പറഞ്ഞത്. പ്രവാസിലോകം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ അനുഭവസമ്പത്തും ബന്ധങ്ങളും കേരളം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അദ്ദേഹത്തെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതായിരുന്നുവെന്ന് വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക കേരളസഭയെ അധിക്ഷേപിക്കുന്നവർ കാലഘട്ടത്തെ പിന്നാക്കം നടത്തുന്നവരാണ്. സംഘാടനച്ചെലവ് ഈ പരിപാടിയുടെ വലുപ്പം വെച്ചുനോക്കുമ്പോൾ നിസ്സാരമാണ്. പ്രതിപക്ഷം മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും ലോക കേരളസഭക്ക് പ്രത്യേക പരിഗണന നൽകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story