Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:45 AM IST Updated On
date_range 25 Jun 2022 5:45 AM ISTഎസ്.എഫ്.ഐ ഗുണ്ടാ ആക്രമണത്തിൽ നടപടി വേണം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ഭരണഹുങ്കിൻെറ മറവിൽ ബഫർസോൺ വിഷയത്തിൻെറ പേരിൽ രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എം.പിയുടെ ഓഫിസ് ജീവനക്കാരെ കൈയേറ്റം ചെയ്തത് അപലപനീയമാണ്. സി.പി.എം അറിവോടെയാണ് ഗുണ്ടാ വിളയാട്ടം നടന്നതെന്ന് ബോധ്യപ്പെടുന്ന സമീപനമാണ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അക്രമകാരികളെ തിരിച്ചറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ആക്രമണത്തെ ന്യായീകരിക്കുന്നതിന് തുല്യമാണ്. ആർ.എസ്.എസ് ഭരണകൂടം വേട്ടയാടാൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിലൂടെ എന്ത് സന്ദേശമാണ് എസ്.എഫ്.ഐ നൽകുന്നത്. രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിന് സുരക്ഷ നൽകാൻ ഭരണകൂടത്തിന് കഴിയാതെപോകുന്നത് മോദിയുമായുള്ള ധാരണയുടെ ഭാഗമായാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അക്രമത്തിനെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് രൂപപ്പെടേണ്ടത്. സമാധാനാന്തരീക്ഷം തകർക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story