Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:45 AM IST Updated On
date_range 25 Jun 2022 5:45 AM ISTവാളകം പഞ്ചായത്തിൽ മനുഷ്യരെയും മൃഗങ്ങളെയും കടിച്ച നായ്ക്ക് പേ വിഷബാധ
text_fieldsbookmark_border
മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട്, ശക്തി പുരം, കാരനാട്ട് കാവുംപടി, വാണുകുഴിത്താഴം, കരിപാച്ചിറ ഭാഗങ്ങളിൽ കഴിഞ്ഞദിവസം മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുകയും കടിക്കുകയും ചെയ്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റതായി പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിലാണ് നായെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് പേവിഷ ബാധയുണ്ടോ എന്നറിയാൻ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചിരുന്നു. ഫലം വന്നപ്പോഴാണ് നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. അലഞ്ഞുതിരിഞ്ഞുനടന്ന തെരുവുനായ് വിദ്യാർഥി അടക്കം അഞ്ചുപേരെയും പത്തോളം വളർത്തുമൃഗങ്ങളെയും കടിച്ചിരുന്നു. കടിയേറ്റ മൃഗങ്ങൾക്ക് രണ്ട് ഡോസ് പ്രതിരോധ മരുന്നുകൾ നൽകി. കടിയേറ്റ നാലുപേരും നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story