Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഫിസ് തകർത്ത നടപടി...

ഓഫിസ് തകർത്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി- ഗാന്ധിദർശൻ വേദി

text_fields
bookmark_border
കൊച്ചി: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് അടിച്ചുതകർത്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാറാണ് നിലപാട് അറിയിക്കേണ്ടതെന്നിരിക്കേ കേന്ദ്ര സർക്കാറിന്‍റെയോ സംസ്ഥാന സർക്കാറിന്‍റെയോ പ്രതിനിധിയല്ലാത്ത രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്തത് ജനാധിപത്യ വ്യവസ്ഥിതിക്ക് നേരെയുള്ള കടന്നാക്രമണമാണ്. പൊലീസ് സാന്നിധ്യത്തിൽ അക്രമങ്ങൾക്ക് ഇരയാകേണ്ടി വരുന്നു എന്നത് സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ആപത്കരമായ അവസ്ഥയാണ് വ്യക്തമാക്കുന്നത്. ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം നിൽക്കുന്ന സാമൂഹിക വിരുദ്ധർക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story