Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്ന്​ ഉമ തോമസ്​ എം.എൽ.എ

text_fields
bookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം ഏറെ വേദനിപ്പിച്ചെന്ന്​ ഉമ തോമസ്​ എം.എൽ.എ. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ്​ ഉണ്ടായത്​. മുമ്പ് ഭർത്താവ് മരിച്ചാൽ സ്ത്രീകൾ ചിതയിൽ ചാടും, എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് ചാടുന്നതെന്നായിരുന്നു സൈബർ പോരാളികളുടെ ആക്രമണം. ഭർത്താവിന് ഭക്ഷണം മാറ്റിവെക്കുന്നതിനെ പരിഹസിച്ചും എതിരാളികൾ രംഗത്തെത്തിയിരുന്നു. ഇതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ വിഷയങ്ങളാണെന്ന്​ മാനിക്കാനുള്ള സാമൂഹികബോധം പോലും ഇല്ലാതായിരിക്കുന്നുവെന്ന്​ മീറ്റ്​ ദ പ്രസിൽ അവർ അഭിപ്രായപ്പെട്ടു. എതിർ സ്ഥാനാർഥിയായിരുന്ന ജോ ജോസഫിനെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചത് നടക്കാൻ പാടില്ലാത്ത സംഭവമാണ്. ഇതിനുപിന്നിലുള്ളവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണ​മെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story