Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:42 AM IST Updated On
date_range 25 Jun 2022 5:42 AM ISTപ്രതിഷേധവുമായി റോഡിലിറങ്ങി കെ.എസ്.യു; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsbookmark_border
കൊച്ചി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിനുനേരെ നടത്തിയ അക്രമത്തിൽ എസ്.എഫ്.ഐ മാപ്പുപറയണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വയനാട് എം.പി ഓഫിസ് ആക്രമിച്ചത് തനി കാടത്തമാണെന്നും ഇതിൽ ഉന്നത ആസൂത്രണമുണ്ടോയെന്നുകൂടി പരിശോധിക്കണമെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം എം.ജി റോഡിൽ പൊലീസ് തടഞ്ഞതോടെ നേരിയ വാക്കുതർക്കമുണ്ടായി. ഉന്നത ഗൂഢാലോചന ആരോപിച്ച് പിണറായി വിജയന്റെ ചിത്രവും കെ.എസ്.യു പ്രവർത്തകർ കത്തിച്ചു. സമരംചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി കെ.എം. മൻസൂർ അധ്യക്ഷതവഹിച്ചു. കെ.എസ്.യു ജില്ല സെക്രട്ടറി മിവ ജോളി, ബ്ലോക്ക് പ്രസിഡന്റ് രഞ്ജു പുതിയടം, ജോർജ് പാട്രിക്, സി.എ. അബിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story