Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:41 AM IST Updated On
date_range 25 Jun 2022 5:41 AM ISTതൃക്കാക്കരയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് മുൻഗണന -ഉമ തോമസ്
text_fieldsbookmark_border
blurb കൊച്ചി മെട്രോയുടെ ആഡംബര നികുതി പിരിവിനെതിരെ ശക്തമായി രംഗത്തുവരും കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങളായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുമായിരിക്കും മുൻഗണന നൽകുകയെന്ന് എം.എൽ.എ ഉമ തോമസ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുടിവെള്ളക്ഷാമം, ഗതാഗതക്കുരുക്ക്, മാലിന്യനീക്കം, പൊതുഗതാഗത സംവിധാനം തുടങ്ങി നിരവധി പ്രശ്നങ്ങൾ മണ്ഡലം അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ, ഈ വിഷയങ്ങളെല്ലാം ആഴത്തിൽ പഠിക്കാൻ സമയം വേണമെന്നും പ്രശ്നങ്ങൾ പഠിച്ചുവരുകയാണെന്നും ഉമ തോമസ് പറഞ്ഞു. കുടിവെള്ളം എത്താത്ത വീടുകൾ മണ്ഡലത്തിലുണ്ട്. പി.ടി. തോമസ് കുടിവെള്ള പ്രശ്നപരിഹാരത്തിനായി പദ്ധതി തുടങ്ങിവെച്ചിരുന്നു. അതിന്‍റെ പുരോഗതി അന്വേഷിച്ച് ജില്ല ഭരണകൂടത്തിന് കത്ത് നൽകിയിട്ടുണ്ട്. അത് എത്രയുംവേഗം പൂർത്തീകരിക്കാൻ ശ്രമിക്കും. പരിസ്ഥിതി വിഷയങ്ങളിൽ പി.ടിയുടെ നിലപാടുതന്നെയായിരിക്കും താൻ പിന്തുടരുക. കടമ്പ്രയാറിനെ മാലിന്യമുക്തമാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാരൊക്കെ മണ്ഡലത്തിൽ വന്ന് നിരവധി ഓഫറുകളാണ് വോട്ടർമാർക്ക് നൽകിയത്. അവർ വാഗ്ദാനം ചെയ്ത പദ്ധതികൾ പൂർത്തീകരിച്ചാൽ തന്നെ മണ്ഡലത്തിന്‍റെ മുഖം മാറും. ഇൻഫോപാർക്കിലേക്ക് നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം വേഗത്തിലാക്കാൻ ആവശ്യപ്പെടും. കൊച്ചി മെട്രോയുടെ ആഡംബര നികുതി പിരിവിനെതിരെ ശക്തമായി രംഗത്തുവരും. അത് നടപ്പാക്കാനാകില്ലെന്നും അവർ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്‍റ് എം.ആർ. ഹരികുമാർ, സെക്രട്ടറി എം. സൂഫി മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story