Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:38 AM IST Updated On
date_range 25 Jun 2022 5:38 AM ISTകാമറ പ്രേമികള്‍ക്ക് വിസ്മയക്കാഴ്ചയായി ഫോട്ടോഫെസ്റ്റ്
text_fieldsbookmark_border
അങ്കമാലി: കറുകുറ്റി അഡ്ലക്സില്‍ ആരംഭിച്ച ഫോട്ടോഫെസ്റ്റ് കാമറ പ്രേമികള്‍ക്ക് വിസ്മയക്കാഴ്ചയായി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ( എ.കെ.പി.എ ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മേളയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമുള്ള 10000ത്തിലധികം കാമറപ്രേമികളാണ് രണ്ടാം ദിനം ഇവിടം സന്ദര്‍ശിച്ചത്. വിവിധ കമ്പനികളുടെ അതിനൂതന കാമറകളും, അനുബന്ധ ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അത്യപൂര്‍വ കാമറകളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മേളയില്‍നിന്ന് വാങ്ങാനാകുമെന്നതിനാല്‍ തിരക്ക് വൈകീട്ടും തുടർന്നു. വിശാല രൂപത്തില്‍ നിർമിച്ച കാമറകളില്‍നിന്ന് സെല്‍ഫി എടുക്കാന്‍ കുടുംബസമേതം എത്തിയവരുടെയും വന്‍ തിരക്കനുഭവപ്പെട്ടു. പ്രവേശന കവാടത്തില്‍ നിർമിച്ച കാമറ ലെന്‍സിലൂടെ കടന്ന് വരുന്നത് സന്ദര്‍ശകര്‍ക്ക് നവീന അനുഭവവുമായി. സമാപന ദിവസമായ ശനിയാഴ്ച രാവിലെ 10 ന് വനിത സംഗമം നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായിരിക്കും. EA ANKA 01 CAMERA അങ്കമാലി അഡ്ലക്സില്‍ എ.കെ.പി.എ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഫോട്ടോ ഫെസ്റ്റില്‍ അനുഭവപ്പെട്ട തിരക്ക് page er3 or er 8
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
