Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:37 AM IST Updated On
date_range 25 Jun 2022 5:37 AM ISTചർച്ചാ സദസ്സ്
text_fieldsbookmark_border
കായംകുളം: 'വംശീയതയുടെ ബുൾഡോസറുകൾ ഉരുളുന്ന കാലത്ത് മുഹമ്മദ് നബിയെക്കുറിച്ച് സംസാരിക്കാം' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വ്യാപാരഭവനിൽ നടത്തിയ ചർച്ചാ സദസ്സ് ശ്രദ്ധേയമായി. ദർശനങ്ങളുടെ വൈവിധ്യവും മനുഷ്യരുടെ ഒത്തൊരുമയുമാണ് രാജ്യത്തിന്‍റെ സമ്പത്ത് എന്നും അതിനെ ഇല്ലാതാക്കി വംശീയതയും വർഗീയതയും പടർത്താനാണ് അധികാരത്തിന്‍റെ മറവിൽ രാജ്യത്ത് നടക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്‍റ് എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ഹുസൈബ് വടുതല വിഷയം അവതരിപ്പിച്ചു. ബി. ദിലീപൻ, അഡ്വ. ബോബൻ, അഡ്വ. പി.സി. രഞ്ജി, പത്തിയൂർ ശ്രീകുമാർ, ലാൽകുമാർ, ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി അംഗം വൈ. ഇർശാദ്, ഏരിയ സമിതി അംഗം എ. മഹ്മൂദ്, സെക്രട്ടറി ഇ.സക്കീർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം... APLKY5JIH ജമാഅത്തെ ഇസ്‌ലാമി കായംകുളത്ത് നടത്തിയ ചർച്ചാ സദസ്സിൽ ജില്ല കമ്മിറ്റി അംഗം ഹുസൈബ് വടുതല വിഷയം അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
