Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:37 AM IST Updated On
date_range 25 Jun 2022 5:37 AM ISTമെഡിക്കൽ കോളജ് ശുചിമുറിയിൽ വയോധികൻ ഞരമ്പ് മുറിഞ്ഞ് മരിച്ചനിലയിൽ
text_fieldsbookmark_border
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ വയോധികനെ ശുചിമുറിയിൽ കൈഞരമ്പ് മുറിഞ്ഞ് ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. കോതമംഗലം, ഈഞ്ചക്കണ്ടം, പിണ്ടിമന, പാത്തിക്കൽ വീട്ടിൽ തങ്കപ്പനാണ് (77) മരിച്ചത്. 18ന് രാവിലെ എട്ടരയോടെയാണ് വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 22ന് ബുധനാഴ്ച വൈകീട്ട് 6.35 ഓടെയാണ് ഇടതുകൈയിലെ ഞരമ്പ് മുറിഞ്ഞ് ചോരവാർന്ന് അബോധാവസ്ഥയിൽ കണ്ടെതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മെഡിക്കൽ കോളജിലെ ഡോ. ടെസ ചാർളിയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story