Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോട്ടറി ക്ലബ്...

റോട്ടറി ക്ലബ് പ്രസിഡന്റ് പുരസ്കാരം റോജസ് ജോസിന്

text_fields
bookmark_border
ആലപ്പുഴ: ഈ വർഷത്തെ റോട്ടറി 3211 ഡിസ്ട്രിക്ട്​ ഫൈസ്റ്റാർ റൊട്ടേറിയൻ പുരസ്കാരവും റോട്ടറി സോൺ 22ലെ ബെസ്റ്റ് പ്രസിഡന്റിനുള്ള പുരസ്കാരവും റൊട്ടേറിയൻ റോജസ് ജോസിന് ലഭിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം ജില്ലകളടങ്ങിയ റോട്ടറി ഡിസ്ട്രിക്ട്​ തലത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ പ്രസിഡന്റാണ് റോജസ് ജോസ്. ജീവകാരുണ്യ, സാമൂഹിക മേഖലയിലെ മികച്ച പ്രവർത്തനങ്ങളിലൂടെ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന് അഞ്ച് ഡിസ്ട്രിക്ട് അവാർഡുകളും ഒമ്പത്​ സോണൽ അവാർഡുകളും ലഭിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസൻ അവാർഡുകൾ വിതരണം ചെയ്തു. ആലപ്പുഴ ആൽഫ അക്കാദമിയുടെയും ജീൻസ് ഇന്റഗ്രേറ്റഡ് സ്കൂളിന്റെയും മാനേജിങ് ഡയറക്ടറാണ് റോജസ് ജോസ്. ഭാര്യ ജിൻസി റോജസ്. മക്കൾ: റോസ്മരിയ റോജസ്, എയ്ഞ്ചലിൻ റോജസ്, ഇവാൻജെലിൻ റോജസ്. photos Z:-FRI-0Ads- EKG ADS KOCHI...PURASKAARAM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story