Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:33 AM IST Updated On
date_range 25 Jun 2022 5:33 AM ISTനമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് പിടികൂടി
text_fieldsbookmark_border
പെരുമ്പാവൂര്‍: നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതെ നഗരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നമ്പര്‍ പ്ലേറ്റില്ലാതെ രൂപമാറ്റം വരുത്തി ബൈക്കില്‍ ചെത്തി നടക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ആവിഷ്‌കരിച്ച 'ഓപറേഷന്‍ റേസ്' പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാൻ വാട്‌സ്ആപ്പ് നമ്പറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ന്യൂജെന്‍ ബൈക്കില്‍ ഒരാള്‍ കറങ്ങി നടക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന് ചിത്രങ്ങളും വിഡിയോയും സഹിതം പരാതി ലഭിച്ചത്. മൂന്ന് ദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച വാഹനം പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന്റെ ചേസിസ് നമ്പര്‍ പരിശോധിച്ച് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചു. ഇ- ചലാന്‍ വഴി ഉടമസ്ഥന്റെ മൊബൈല്‍ നമ്പറെടുത്ത് വിളിച്ച് വരുത്തിയശേഷം കേസെടുക്കുകയായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പെരുമ്പാവൂര്‍ ജോയന്റ് ആര്‍.ടി.ഒ എം.കെ. പ്രകാശ് അറിയിച്ചു. em pbvr 1 Bike Inspection പെരുമ്പാവൂര്‍ നഗരത്തില്‍ നമ്പര്‍ പ്ലേറ്റില്ലാതെ കണ്ടെത്തിയ ബൈക്ക് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
