Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോഡ്​ജിലെ ശുചിമുറിയിൽ...

ലോഡ്​ജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
-BATTN PT-B ലോഡ്​ജിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ ആലപ്പുഴ: ലോഡ്​ജിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നെല്ലിക്കുന്ന് മുരിപ്പേല്‍ ജിനു ജെ. ജോയിയാണ്​ (31) മരിച്ചത്. ഒരു സ്ത്രീക്കും മൂന്ന് വയസ്സുള്ള കുട്ടിക്കുമൊപ്പം കഴിഞ്ഞ 20നാണ്​ ജിനു ആലപ്പുഴയിലെ കളപ്പുരയിലുള്ള ലോഡ്​ജിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ സ്ത്രീയും കുട്ടിയും പുറത്തേക്ക് പോയി. 8.30ന് ഇവർ മടങ്ങിയെത്തിയപ്പോൾ ജിനുവിനെ മുറിയിൽ കണ്ടില്ല. ശുചിമുറി തുറന്നപ്പോൾ കൈലിമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ലോഡ്​ജ്​ അധികൃതർ നോർത്ത് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ സ്വദേശിയായ യുവതിയും കുട്ടിയും ഒന്നര വർഷമായി ജിനുവിനോടൊപ്പമായിരുന്നു എന്ന് നോർത്ത് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story