Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:48 AM IST Updated On
date_range 23 Jun 2022 5:48 AM ISTപച്ചക്കറി വിത്ത് വിതരണം ചെയ്തു
text_fieldsbookmark_border
ആലുവ: ചുണങ്ങംവേലി ചാരിറ്റി ഫൗണ്ടേഷൻ (സി.സി.എഫ്) സംഘടിപ്പിച്ച നന്മയുടെ ഓണനാളിൽ വിഷരഹിത പച്ചക്കറി നമ്മുടെ വീട്ടിൽ എന്ന പദ്ധതി പ്രകാരം 100 കുടുംബങ്ങൾക്ക് . ചുണങ്ങംവേലി ഇടവകയിൽനിന്ന് മികച്ച കർഷകരത്നം ആയി തെരഞ്ഞെടുത്ത അന്ന ആൽബിന ജോസിന് അഗ്രികൾചറൽ ഫീൽഡ് ഓഫിസർ വി.എ. ഡാൽട്ടൻ നൽകി ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതി ചുണങ്ങംവേലി യൂനിറ്റ് പ്രസിഡന്റ് ടോമി കണിയോടിക്കൽ മുഖ്യാതിഥിയായിരുന്നു. സി.സി.എഫ് പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാജി ജോസഫ്, ബിജു.കെ.വർഗീസ്, എസ്.വീരമണി, സിബി ജോർജ്, എം.പി. ആന്റണി, മനോജ് കാഞ്ഞിരത്തിങ്കൽ, റോജി ജോസഫ്, ജോഷി ഡോമിനിക്, കെ.ആർ. രവീഷ്, പ്രതീഷ് ദേവസി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 ccf ചുണങ്ങംവേലി ചാരിറ്റി ഫൗണ്ടേഷൻ സംഘടിപ്പിച്ച പച്ചക്കറി വിത്ത് വിതരണം അന്ന ആൽബിന ജോസിന് നൽകി അഗ്രികൾചറൽ ഫീൽഡ് ഓഫിസർ വി.എ. ഡാൽട്ടൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
