Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:48 AM IST Updated On
date_range 23 Jun 2022 5:48 AM ISTതുറമുഖത്ത് സ്വതന്ത്ര സമര നേതാക്കളുടെ മൺശിൽപം
text_fieldsbookmark_border
മട്ടാഞ്ചേരി: സ്വാതന്ത്ര്യ സമര നായകരുടെ മുഖങ്ങൾ മണ്ണിൽ തീർത്ത് ശിൽപി. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊച്ചി തുറമുഖത്തെ സർക്കാർ വിദ്യാലയ മുറ്റത്താണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ,ജവഹർലാൽ നെഹറു ,സരോജിനി നായിഡു ,സുഭാഷ് ചന്ദ്ര ബോസ് ,സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ നേതാക്കളുടെ മണ്ണിൽ തീർത്ത ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ 75 സ്വതന്ത്ര സമര സേനാനികളുടെ കാരിക്കേച്ചറുകളും പ്രദർശനത്തിനുണ്ട്. ഭിന്ന ശേഷി കലാകാരനായ അഞ്ജൻ സതീഷാണ് ഇവ വരച്ചിരിക്കുന്നത്. മണൽ ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത് പയ്യന്നൂർ സ്വദേശി ദീപക്കാണ്. പ്രദർശനം തുറമുഖ അതോരിറ്റി ചെയർപേഴ്സൺ ഡോ: എം.ബീന ഉദ്ഘാടനം ചെയ്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
