Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:47 AM IST Updated On
date_range 23 Jun 2022 5:47 AM ISTപറവൂരിൽ അഞ്ചിടത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും
text_fieldsbookmark_border
പറവൂര്‍: നഗരസഭ പരിധിയിൽപെട്ട അഞ്ച് പ്രധാനപ്പെട്ട കവലകളില്‍ ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. രാത്രി വെളിച്ചം തീരെ കുറഞ്ഞ മുനിസിപ്പാലിറ്റിയിലെ പ്രധാന കവലകളായ കെ.എസ്.ആര്‍.ടി.സി പഴയ സ്റ്റാന്‍ഡിലുള്ള കെ.ആര്‍.വി. ജയന്‍ ഷോപ്പിങ് കോംപ്ലക്സ്, പുല്ലംകുളം കവലയിലുള്ള ചിത്രാഞ്ജലി തിയറ്ററിന് മുന്‍വശം, മൂന്ന് റോഡുകള്‍ ചേരുന്ന വാണിയക്കാട് കവല, പെരുവാരം ക്ഷേത്രത്തിന് കിഴക്കുവശം നാല് റോഡുകള്‍ വന്നുചേരുന്ന കവല, പെരുവാരം പടിഞ്ഞാറുവശം മൂന്ന് റോഡുകള്‍ വന്നുചേരുന്ന കവല എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന സ്കീമില്‍പെടുത്തി ഇതിനാവശ്യമായ തുക അനുവദിക്കുന്നതിന് കലക്ടർക്ക് നിര്‍ദേശം നൽകിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story