Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹയർ സെക്കൻഡറി പരീക്ഷ:...

ഹയർ സെക്കൻഡറി പരീക്ഷ: ആലുവ ബോയ്സ്, എസ്.എൻ.ഡി.പി​ സ്കൂളുകൾക്ക്​ നേട്ടം

text_fields
bookmark_border
ആലുവ: ഹയർ സെക്കൻഡറി പരീക്ഷയിൽ ആലുവ മേഖലയിൽ എസ്.എൻ.ഡി.പി, ഗവ. ബോയ്സ് സ്കൂളുകൾക്ക് നേട്ടം. എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിനാണ് ഉന്നത വിജയം. പരീക്ഷയെഴുതിയ 167ൽ 164 പേരും ഉപരിപഠന യോഗ്യത നേടി. ഭിന്നശേഷിക്കാരിയായ മെഹറിൻ ഫാത്തിമ സ്കൂളിന്‍റെ താരമായി. പരിമിതികൾക്കിടയിലും സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്കോടെയാണ് വിജയിച്ചത്. കോമേഴ്സിൽ 1200ൽ 1193 മാർക്ക് നേടിയാണ് സ്കൂളിന്റെ അഭിമാനമായത്. മെഹറിൻ ഫാത്തിമയടക്കം 41 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. സ്കൂളിന്‍റെ വിജയശതമാനം 98.2. ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും മികച്ച വിജയം നേടി. 93 ശതമാനം പേർ ഉപരിപഠന യോഗ്യത നേടി. പരീക്ഷയെഴുതിയ 328ൽ 305 പേരും വിജയിച്ചു. 37 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 86 ശതമാനം വിജയം. പരീക്ഷയെഴുതിയ 166ൽ 143 പേർ വിജയിച്ചു. ഏഴുപേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 79 ശതമാനം വിജയം. പരീക്ഷയെഴുതിയ 104ൽ 82 പേർ ഉപരിപഠന യോഗ്യത നേടി. രണ്ടുപേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ 99 ശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 164ൽ 162 പേർ ഉപരിപഠന യോഗ്യത നേടി. 46 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story