Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:47 AM IST Updated On
date_range 23 Jun 2022 5:47 AM ISTഅക്ഷരം എഴുതാത്തതിന് നാലു വയസ്സുകാരന് അധ്യാപകന്‍റെ പീഡനം
text_fieldsbookmark_border
പള്ളുരുത്തി: അക്ഷരം എഴുതിയില്ലെന്നുപറഞ്ഞ് എൽ.കെ.ജി വിദ്യാർഥിയായ നാല് വയസ്സുകാരന് സ്വകാര്യ ട്യൂഷൻ സെന്‍ററിൽ അധ്യാപകന്‍റെ മർദനം. പള്ളുരുത്തി കച്ചേരിപ്പടിയിലുള്ള തക്ഷശില ട്യൂഷൻ സെന്‍ററിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മാതാവ് ട്യൂഷൻ സെന്‍ററിൽ എത്തിയപ്പോഴാണ് അവശനിലയിലായ കുട്ടിയെ കണ്ടത്. ശരീരം പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കൈയിലും കാലിലും അടിയേറ്റതിന്‍റെ പാടുകൾ ശ്രദ്ധയിൽപെട്ടത്. അധ്യാപകനോട് വിവരം തിരക്കിയപ്പോൾ അക്ഷരം എഴുതാത്തതിനാണ് കുട്ടിയെ അടിച്ചതെന്ന് പറഞ്ഞതായി മാതാവ് പറഞ്ഞു. വീട്ടിലെത്തിയ കുട്ടിക്ക് പനിയും വിറയലും വന്നതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. കുട്ടിയുടെ ശരീരത്തിൽ ചതവുള്ളതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കുട്ടിയെ അടിച്ചുപരിക്കേൽപിച്ച സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ തക്ഷശില ട്യൂഷൻ സെന്‍റർ നടത്തുന്ന പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി നിഖിലിനെതിരെ (30) പള്ളുരുത്തി പൊലീസ് കേസെടുത്തു. ചിത്രം: കുട്ടിയുടെ കാലുകളിൽ അധ്യാപകൻ അടിച്ച പാടുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
