Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫെഡറല്‍ ബാങ്ക്...

ഫെഡറല്‍ ബാങ്ക് സ്‌കോളര്‍ഷിപ്: തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കൊച്ചി: അടുത്ത വര്‍ഷത്തേക്കുള്ള ഹോര്‍മിസ് മെമ്മോറിയൽ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നേടിയ വിദ്യാർഥികളെ ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു. 159 വിദ്യാര്‍ഥികള്‍ക്കാണ് പ്രഫഷനല്‍ കോഴ്‌സ് പഠനത്തിന്​ സ്‌കോളര്‍ഷിപ് ലഭിക്കുന്നത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ഒന്നാം വര്‍ഷ എം.ബി.ബി.എസ്, എൻജിനീയറിങ്, ബി.എസ്​സി നഴ്‌സിങ്, എം.ബി.എ, ബി.എസ്​സി (ഓണേഴ്‌സ്), കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന അഗ്രികള്‍ചറല്‍ സയന്‍സുമായി ചേര്‍ന്നുള്ള കോർപറേഷന്‍ ആൻഡ്​ ബാങ്കിങ് ഉൾപ്പെടെയുള്ള അഗ്രികള്‍ചര്‍ (ബി.എസ് സി) എന്നീ കോഴ്‌സുകള്‍ക്കുള്ള വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പുകള്‍ക്ക്​ തെരഞ്ഞെടുത്തിട്ടുള്ളത്. ശ്രവണ, കാഴ്ച, സംസാര ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ദുര്‍ബലമായ സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രഫഷനല്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍ സാധ്യമാക്കുക ലക്ഷ്യമിട്ടാണ് ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസിന്‍റെ സ്മരണക്ക്​ സ്‌കോളര്‍ഷിപ് ഏർപ്പെടുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story