Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. കെ. മുത്തുലക്ഷ്മി...

ഡോ. കെ. മുത്തുലക്ഷ്മി സംസ്കൃത സർവകലാശാല പ്രോ-വൈസ് ചാൻസലർ

text_fields
bookmark_border
ഡോ. കെ. മുത്തുലക്ഷ്മി സംസ്കൃത സർവകലാശാല പ്രോ-വൈസ് ചാൻസലർ
cancel
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പുതിയ പ്രോ- വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മി ചുമതലയേറ്റു. ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. എം.വി. നാരായണൻ പ്രോ-വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മിയെ നിർദേശിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ സംസ്കൃതം വേദാന്തവിഭാഗം പ്രഫസറും റിസർച് ആൻഡ്​ ഡെവലപ്മെന്‍റ്​ സെൽ ഡയറക്ടറുമാണ്. 25 വർഷത്തെ സർവകലാശാല അധ്യാപന പരിചയമുള്ള ഡോ. മുത്തുലക്ഷ്മി, സർവകലാശാലയുടെ ഇന്ത്യൻ മെറ്റാഫിസിക്സ് ഫാക്കൽറ്റി ഡീനും സംസ്കൃതം വേദാന്തവിഭാഗം അധ്യക്ഷയുമായിരുന്നു. നിലവിൽ മധുര കാമരാജ്, ശ്രീ ശങ്കരാചാര്യ, എം.ജി, കേരള, ശ്രീനാരായണ ഓപൺ സർവകലാശാലകളിൽ സംസ്കൃതം പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. 2008ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വാഗ്​ഭടാനന്ദൻ സ്ഥാപിച്ച കേരള ആത്മവിദ്യാസംഘം പ്രസിദ്ധീകരിക്കുന്ന ആത്മവിദ്യ മാഗസിന്‍റെ ഉപദേശക സമിതി അംഗം, സാൻസ്ക്രിപ്​റ്റ് റിസർച് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന യു.ജി. സി അംഗീകൃത റിസർച് ജേണൽ 'കിരണാവലി'യുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. മുത്തുലക്ഷ്മി നാല് പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശികളായ പരേതരായ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപാടിന്‍റെയും വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്. ചിത്രം ഡോ.മുത്തുലക്ഷ്മി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story