Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാന്യമായ ജീവിതം...

മാന്യമായ ജീവിതം വ്യക്തിയുടെ മൗലിക അവകാശം - ആർച്​ ബിഷപ്

text_fields
bookmark_border
കൊച്ചി: മാന്യമായി ജീവിതമെന്നത്​ ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാ​ണെന്നും അത് ആർക്കും നിഷേധിക്കപ്പെടരുതെന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. മൂലമ്പിള്ളി പുനരധിവാസപാക്കേജ് പൂർണമായി നടപ്പാക്കാത്ത വിഷയത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യസമിതി സംഘടിപ്പിച്ച കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ അധ്യക്ഷതവഹിച്ചു. കൺവീനർ അഡ്വ. ഷെറി ജെ തോമസ് പുനരധിവാസ പാക്കേജ് സംബന്ധിച്ച വിഷയമവതരിപ്പിച്ചു. ഹൈബി ഈഡൻ എം.പി, വികാർ ജനറൽമാരായ മാത്യു കല്ലിങ്കൽ, മാത്യു ഇലഞ്ഞിമറ്റം, ഉമാ തോമസ് എംഎൽഎ, ജോസഫ് ജൂഡ്, റോയി പാളയത്തിൽ, അഡ്വ എൽസി, ആഷ്‌ലിൻ പോൾ, ഫ്രാൻസിസ് കുളത്തുങ്കൽ, വി. പി വിൽസൺ, ആൻറണി സെലസ്റ്റിൻ പനക്കൽ, മേരി ഫ്രാൻസിസ്, പി. എ ജസ്റ്റിൻ എന്നിവർ സംസാരിച്ചു. പുനരധിവാസ പാക്കേജ് പൂർണമായും നടപ്പാക്കാത്തതിനുള്ള ഇടപെടലുകൾക്ക്​ ആർച് ബിഷപ്പ് ഉറപ്പുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story