Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:42 AM IST Updated On
date_range 23 Jun 2022 5:42 AM ISTകഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കോതമംഗലം: ബൈക്കിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി എട്ടാടൻ വീട്ടിൽ മമ്മു എന്ന ഷാനവാസാണ് (31) പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തങ്കളം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വെച്ചാണ് അടിമാലി സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്ന രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. അടിമാലി സ്വദേശി എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞു. കുറെ ആഴ്ചകളായി 40 കിലോയോളം കഞ്ചാവാണ് ഷാനവാസ് കോതമംഗലത്തും പരിസരപ്രദേശത്തും വിതരണം ചെയ്തത്. കാക്കനാട് ഭാഗത്തുനിന്ന് കഞ്ചാവ് എടുത്ത് മറ്റുള്ളവർക്ക് വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. കൈയിൽ മയക്കുമരുന്ന് ഗുളികകളും സ്വന്തം ഉപയോഗത്തിന് കരുതിവെച്ച എം.ഡി.എം.എയും ഉണ്ടായിരുന്നു. പ്രിവന്‍റിവ് ഓഫിസർമാരായ കെ.എ. നിയാസ്, എ.ഇ. സിദ്ദീഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. അനൂപ്, പി.വി. ബിജു, കെ.സി. എൽദോ, പി.ഇ. ഉമ്മർ, പി.എസ്. സുനിൽ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
