Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായിച്ച്​ വളരാൻ ...

വായിച്ച്​ വളരാൻ ലൈബ്രേറിയന്റെ അക്ഷരപ്പാട്ട്

text_fields
bookmark_border
വായിച്ച്​ വളരാൻ   ലൈബ്രേറിയന്റെ അക്ഷരപ്പാട്ട്
cancel
പെരുമ്പാവൂര്‍: വായനക്ക് പ്രചോദനമേകാന്‍ വനിത ലൈബ്രേറിയന്റെ അക്ഷരപ്പാട്ട്. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ഗ്രാമീണ വായനശാലകളിലൊന്നായ ഒക്കല്‍ പഞ്ചായത്തിലെ ഇടവൂര്‍ നവോദയ ലൈബ്രറിയിലെ ലൈബ്രേറിയൻ മഞ്ജുള ഹര്‍ഷകുമാറാണ് ഇമ്പമാര്‍ന്ന വരികള്‍ തയാറാക്കിയത്. പുസ്തകങ്ങളോടൊത്ത് വര്‍ഷങ്ങളായുള്ള നിരന്തര സഹവാസവും പാട്ടുകളോടുള്ള ഇഷ്ടവുമാണ് മഞ്ജുളയെ പാട്ടെഴുത്തുകാരിയാക്കിയത്. ഇത്തവണ വായനദിനത്തില്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച പി.എന്‍. പണിക്കര്‍ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി മഞ്ജുള എഴുതിയ ഗാനത്തിന്റെ സീഡി കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. സജീവ് പുറത്തിറക്കി. 'അക്ഷരസ്നേഹികളെ ഒത്തൊരുമിച്ചിടാം' എന്ന ഗാനം വേറിട്ട അനുഭവമായി. അക്ഷരദീപം എന്ന പേരില്‍ ദൃശ്യവത്കരിച്ച ഇതിന്റെ വിഡിയോ യൂട്യൂബില്‍ ലഭ്യമാണ്. വിനോദ് അനന്തന്‍ സംഗീതം ചെയ്ത് ആലപിച്ച ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷനും റെക്കോഡിങ്ങും നിര്‍വഹിച്ചിരിക്കുന്നത് കാലടി സാസ സ്റ്റുഡിയോയിലെ പി.എസ്. ആഷ്‌ലിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story