Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്കൃത സർവകലാശാല:...

സംസ്കൃത സർവകലാശാല: കരാര്‍ അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ മാര്‍ച്ച്

text_fields
bookmark_border
സംസ്കൃത സർവകലാശാല: കരാര്‍ അധ്യാപകരെ പിരിച്ചുവിടാനുള്ള  നീക്കത്തിനെതിരെ മാര്‍ച്ച്
cancel
കാലടി: അധ്യാപനം ഗവേഷകരില്‍ അടിച്ചേല്‍പ്പിച്ച് കരാര്‍ അധ്യാപകരെ പിരിച്ചു വിടാനുള്ള നീക്കത്തിനെതിരെ കാലടി സര്‍വകലാശാലക്ക് മുന്നില്‍ യുനൈറ്റഡ് ആക്​ഷന്‍ ഗസ്റ്റ് ലക്​ചറേഴ്‌സ്(യു.എ.ജി.എല്‍.എഫ്) ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രഫ. കുസുമം ജോസഫ് ഉദ്​ഘാടനം ചെയ്തു. ഇടതുപക്ഷം ഭരിക്കുന്ന സിന്‍ഡിക്കേറ്റ് ഇത്തരമൊരു നയം സ്വീകരിക്കുന്നത് വഞ്ചനയാണെന്ന് അവർ പറഞ്ഞു. യു.എ.ജി.എൽ.എഫ് സംസ്‌കൃത സര്‍വകലാശാല കണ്‍വീനര്‍ ഡോ.കെ.എന്‍.ലീല അധ്യക്ഷത വഹിച്ചു. സേവ് എജുക്കേഷന്‍ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. ഹരികുമാര്‍, സംസ്ഥാന കണ്‍വീനര്‍ വിദ്യ.ആര്‍.ശേഖര്‍, ഡോ. എസ്.അലീന, ആര്‍.ലക്ഷ്മി, ഡോ.കവിത, ഡോ.എം.കെ. രമ എന്നിവര്‍ പ്രസംഗിച്ചു. ഡോ.സന്ധ്യ, ഡോ.അനുപമ, ഡോ.മിഥുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story