Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:38 AM IST Updated On
date_range 23 Jun 2022 5:38 AM ISTഅഞ്ച് മണിക്കൂറിൽ ഉണക്ക മീൻ: കടമക്കുടിയിൽ ഡ്രൈ ഫിഷ് യൂനിറ്റ് ആരംഭിച്ചു
text_fieldsbookmark_border
കൊച്ചി: അഞ്ച് മണിക്കൂറുകൊണ്ട് മീനും ചെമ്മീനും ഉണക്കിയെടുക്കാൻ സാധിക്കുന്ന യന്ത്രങ്ങളുമായി കടമക്കുടിയിൽ ഫിഷ് ഡ്രൈ യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ജില്ല പഞ്ചായത്തിന്റെ വനിത ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ വഴിയാണ് ഫിഷ് ഡ്രൈ യൂനിറ്റ് ആരംഭിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ പിഴലയിയിലാണ് പുഴയോരം ഡ്രൈ ഫിഷ് യൂനിറ്റ് പ്രവർത്തനം തുടങ്ങിയത്. അഞ്ച് വനിതകൾക്ക് നേരിട്ട് ഇവിടെ തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമായും ചെമ്മീനും ലഭ്യമായ മറ്റ് മത്സ്യങ്ങളും ഇവിടെ സംസ്കരിക്കും. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story