Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമക്കളെ കൊലപ്പെടുത്തി...

മക്കളെ കൊലപ്പെടുത്തി ഭാര്യ ജീവനൊടുക്കിയ സംഭവം: പൊലീസുകാരന്‍റെ പെൺസുഹൃത്ത്​ അറസ്റ്റിൽ

text_fields
bookmark_border
ആലപ്പുഴ: ​പൊലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരനായ ഭര്‍ത്താവിന്റെ പെൺസുഹൃത്ത്​ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത നജ്​ലയുടെ ഭർത്താവ്​ സിവിൽ പൊലീസ്​ ഓഫിസർ റെനീസിന്റെ പെൺസുഹൃത്ത്​ ഷഹാനയെയാണ്​ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. റെനീസ്​ വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ച്​ ഷഹാന ഇയാളെ സമ്മര്‍ദത്തിലാക്കിയിരുന്നെന്നും നജ്​ല ഒഴിയണമെന്ന്​ നിരന്തരം ആവ​ശ്യപ്പെട്ടിരുന്നെന്നുമാണ്​ വിവരം. ആറുമാസം മുമ്പ് ക്വാർട്ടേഴ്​സിൽ എത്തി നജ്​ലയെ ഷഹാന ഭീഷണിപ്പെടുത്തിയത്രെ. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ക്വാർട്ടേഴ്​സിൽ എത്തി വഴക്കിട്ടിരുന്നുവെന്നാണ് പൊലീസ്​ കണ്ടെത്തിയത്​. പൊലീസ് ഉദ്യോഗസ്ഥനായ റെനീസിനെതിരെ കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നു. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ്​ കണ്ടെത്തല്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്​ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ്​ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പലതവണ നജ്​ലയെ വീട്ടിലേക്കയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. റെനീസിന്റ മാനസിക- ശാരീരിക പീഡനങ്ങളാണ് നജ്‌ലയെ ആത്മഹത്യയിലേക്ക്​ നയിച്ചതെന്നും പൊലീസ്​ പറയുന്നു. ആലപ്പുഴ കുന്നുംപുറത്തുള്ള എ.ആര്‍ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്‌സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലായിരുന്നു റനീസിന് ജോലി. സംഭവദിവസത്തിന് തലേന്ന് രാത്രി എട്ടിന്​ ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസ്സു​ള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പുസുല്‍ത്താനെ ഷാള്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story