Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:50 AM IST Updated On
date_range 22 Jun 2022 5:50 AM ISTആശുപത്രിയിൽനിന്ന് കടക്കാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ പിടികൂടി
text_fieldsbookmark_border
ആലുവ: ആശുപത്രിയിൽനിന്ന് കടക്കാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ ജയിൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. കന്നുകാലി മോഷണക്കേസിൽ കഴിഞ്ഞദിവസം റിമാൻഡിലായ അശോകപുരം കൊടികുത്തുമല പുത്തൻപുരയിൽ ഷമീറാണ് കടക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. നെഞ്ചുവേദനയെന്ന പേരിലാണ് ഇയാൾ ജയിൽ ജീവനക്കാർക്കൊപ്പം ചികിത്സ തേടി എത്തിയത്. മറ്റ് രണ്ട് റിമാൻഡ് തടവുകാർക്കൊപ്പമാണ് ജയിലിൽനിന്ന് ഇയാളെ ജില്ല ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തി, ജീപ്പിൽനിന്ന് ഇറങ്ങിയയുടൻ ഇയാൾ ഓടുകയായിരുന്നു. തുടർന്ന് പൈപ്പ് ലൈൻ റോഡിലെ ഐ.എം.എ ഹാളിന് എതിർവശത്തെ കെട്ടിടത്തിൽ കയറി ഒളിച്ചു. വിവരമറിഞ്ഞ് കൂടുതൽ ജയിൽ ജീവനക്കാരെത്തി. പരിശോധനക്കിടയിൽ കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽനിന്ന് എട്ട് കന്നുകാലികളെ മോഷ്ടിച്ച കേസിൽ ഇയാളും പ്രായപൂർത്തിയാകാത്തയാളുമാണ് പിടിയിലായത്. അറവുശാല നടത്തുന്ന ഇയാൾ മോഷ്ടിക്കുന്ന കാലികളെയാണ് ഇറച്ചി വിൽപനക്ക് ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story