Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:50 AM IST Updated On
date_range 22 Jun 2022 5:50 AM ISTകേരള സർവകലാശാല വാർത്തകൾ
text_fieldsbookmark_border
എം.ബി.എ (ഫുള്‍ടൈം) - പുതുക്കിയ വിജ്ഞാപനം തിരുവനന്തപുരം: സര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ എം.ബി.എ (ഫുള്‍ടൈം) കോഴ്‌സിൽ പ്രവേശനത്തിനുള്ള വിജ്ഞാപനത്തില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല (www.admissions.keralauniversity.ac.in) സന്ദര്‍ശിക്കുക. പ്രാക്ടിക്കല്‍ രണ്ടാം സെമസ്റ്റര്‍ എം.സി.എ (റെഗുലര്‍ - 2020 സ്‌കീം - 2020 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷ 2022 ജൂലൈ 4, 5, 6 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ജൂണില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 27, 28, 29 തീയതികളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എ (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 24 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ രാവിലെ 10 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റ് ഏപ്രിലില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.ബി.എ, ഡിസംബര്‍ 2021 സ്‌പെഷല്‍ പരീക്ഷയുടെ കരട് മാര്‍ക്ക്‌ലിസ്റ്റ് വിദ്യാർഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ നാലുവരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. പരീക്ഷഫീസ് ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എല്‍എല്‍.ബി പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ ഒന്നുവരെയും 400 രൂപ പിഴയോടെ ജൂലൈ നാലുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story