Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:46 AM IST Updated On
date_range 22 Jun 2022 5:46 AM ISTഎംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
text_fieldsbookmark_border
കൊച്ചി: ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഒഴിവുകളിലേക്ക് 25ന് അഭിമുഖം നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബി.സി.എ, എം.സി.എ, ബി.ടെക്ക് (ഐ.ടി, സി.എസ്, ഇ.സി) എം.ബി.എ, ഐ.ടി.ഐ, പോളിടെക്‌നിക് ഡിപ്ലോമ (ഓട്ടോമൊബൈല്‍, മെക്കാനിക്, ഇലക്ട്രോണിക്‌സ്). പ്രായപരിധി: 18-35. താൽപര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0484 2427494, 2422452. ഹ്രസ്വചിത്ര മത്സരത്തിൽ നേട്ടവുമായി ശുചിത്വ മിഷന്റെ 'വീടും സ്ഥലവും വിൽപനക്ക്' കൊച്ചി: ജനങ്ങളിൽ ശുചിത്വബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തയാറാക്കിയ 'വീടും സ്ഥലവും വിൽപനക്ക്' എന്ന ഹ്രസ്വചിത്രം തൃശൂർ സി. അച്യുതമേനോൻ കോളജ് സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ശിൽപവും പ്രശസ്തി പത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. അഞ്ചുമിനിറ്റ് ദൈർഘ്യം വരുന്ന ചിത്രത്തിന്റെ സംവിധാനം ബാബു വാകയാണ്. ചലച്ചിത്ര നിരൂപകനായ പ്രഫ. ഐ. ഷൺമുഖദാസിൽനിന്ന് ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ പി.എച്ച്. ഷൈൻ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരനേട്ടത്തിന് അർഹമായ ചിത്രം സംവിധാനംചെയ്ത ശുചിത്വ മിഷനെ കലക്ടർ ജാഫർ മാലിക്ക് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story