Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:46 AM IST Updated On
date_range 22 Jun 2022 5:46 AM ISTദേശീയപാത: നഷ്ടപരിഹാര വിതരണം നിലച്ചെന്ന പ്രചാരണം വ്യാജം
text_fieldsbookmark_border
കൊച്ചി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടമായവർക്കും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്കുമുള്ള നഷ്ടപരിഹാരവിതരണം നിലച്ചെന്ന പ്രചാരണം വ്യാജമാണെന്ന് ജില്ല കലക്ടർ ജാഫർ മാലിക് അറിയിച്ചു. നഷ്ടപരിഹാര വിതരണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. വീടും സ്ഥലവും വ്യാപാരസ്ഥാപനവും നഷ്ടമായ 105 വ്യക്തികൾക്ക് ഇതുവരെ 2,15,90,000 രൂപ പുനരധിവാസ തുകയായി അനുവദിച്ചു. രേഖകൾ മുഴുവൻ സമർപ്പിച്ചവർക്ക് ഈ ആഴ്ചയിൽതന്നെ നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്നും കലക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story