Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:43 AM IST Updated On
date_range 22 Jun 2022 5:43 AM ISTവാദ്യോപകരണ വിദഗ്ധർ ഡോ. പി.സി. ചന്ദ്രബോസിനെ ആദരിച്ചു
text_fieldsbookmark_border
കാഞ്ഞിരമറ്റം : കേരള സംഗീത നാടക അക്കാദമിയുടെ വാദ്യോപകരണ സംഗീതത്തിനുള്ള ഈ വർഷത്തെ അവാർഡ് ലഭിച്ച ഡോ. പി.സി. ചന്ദ്രബോസിനെ സേവ് വാട്ടർ സേവ് ലൈഫിന്റേയും വേവ്സ് ഫൗണ്ടേഷന്റേയും നേതൃത്വത്തിൽ ആദരിച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിത മുരളി ഉദ്ഘാടനം ചെയ്തു. വേവ്സ് ഫൗണ്ടേഷൻ ചെയർമാൻ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയുമായ ശ്രീകുമാരി രാമചന്ദ്രൻ ഉപഹാരം കൈമാറി. എഴുത്തുകാരനും സ്പൈസസ് ബോർഡ് പബ്ലിസിറ്റി വിഭാഗം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാർ വാസു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം കുസുമൻ എ.എസ്, അന്താരാഷ്ട്ര സാഹസിക നീന്തൽ താരം എസ്.പി. മുരളീധരൻ, സിനിമ താരം ബാബു ജോസ്, ടി. വി. അവതാരകൻ ജെ പി തകഴി, സേവ് വാട്ടർ സേവ് ലൈഫ് സൊസൈറ്റി സെക്രട്ടറി ഡോ:ആർ പൊന്നപ്പൻ, തിരക്കഥാകൃത്ത് സുനിൽ ഞാറക്കൽ. തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story