Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:43 AM IST Updated On
date_range 22 Jun 2022 5:43 AM ISTദേശീയപാത വികസനം: സര്‍ക്കാര്‍ വാക്കുപാലിക്കണം - വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsbookmark_border
കൊച്ചി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ വിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയും മറ്റ് സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജിമ്മി ചക്യത്തും, ഷാജഹാന്‍ അബ്ദുൽ ഖാദറും പറഞ്ഞു. എന്നാല്‍, കടമുറികള്‍ വാടകയ്‌ക്കെടുത്ത് വ്യാപാരം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ 75,000 രൂപമാത്രമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഈ തുകയുടെ വിതരണവും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. നഷ്ടപരിഹാര തുക മുന്‍കൂറായി നല്‍കാത്ത പക്ഷം കടകള്‍ ഒഴിഞ്ഞുകൊടുക്കില്ലെന്നും ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story