Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:43 AM IST Updated On
date_range 22 Jun 2022 5:43 AM ISTഎ പ്ലസിന് ഇരട്ടത്തിളക്കം
text_fieldsbookmark_border
ആലുവ: പ്ലസ് ടുവിൽ എ പ്ലസിന്‍റെ തിളക്കവുമായി ഇരട്ടസഹോദരിമാർ. ഇരട്ട സഹോദരിമാരായ അഫ്രീൻ സുഹാനയും അംറീൻ സുഹാനയുമാണ് ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഥിനികളാണ്. അഫ്രീൻ സുഹാന കോമേഴ്‌സും അംറീൻ സുഹാന കമ്പ്യൂട്ടർ സയൻസുമായിരുന്നു. അഫ്രീൻ സുഹാനക്ക് പ്ലസ് വണ്ണിന് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. ഇക്കുറി ആറ് മാർക്ക് മാത്രമാണ് നഷ്ടമായത്. 99.5 ശതമാനം മാർക്കാണ് ലഭിച്ചത്. അംറീൻ സുഹാനക്ക് 24 മാർക്ക് മാത്രമാണ് നഷ്ടമായത്. 97.8 ശതമാനം മാർക്ക് നേടി. അഫ്രീൻ ബി.കോമിനും അംറീൻ ബി.എസ്സി കമ്പ്യൂട്ടർ സയൻസും പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെ കടൂപാടം ജ്യോതി നിവാസ് സ്‌കൂളിൽ ഒരേ ബെഞ്ചിലിരുന്നാണ് ഇരുവരും പഠിച്ചത്. പ്ലസ് ടുവിന് രണ്ട് വിഭാഗങ്ങളായതിനാൽ വേർപിരിയേണ്ടിവരുകയായിരുന്നു. പ്രവാസി ലീഗ് ജില്ല പ്രസിഡന്‍റ് സി.കെ. ബീരാന്‍റെയും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ബീരാന്‍റെയും മക്കളാണ്. ഇവരുടെ മൂത്ത സഹോദരി ഹനാൻ സുഹാന സി.എ വിദ്യാർഥിനിയാണ്. ഹനാൻ സുഹാനക്ക് പത്താംക്ലാസിലും പ്ലസ് ടുവിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
