Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനയങ്ങൾ തിരുത്താൻ...

നയങ്ങൾ തിരുത്താൻ കേന്ദ്രസർക്കാർ തയാറാകണം -അബ്ദുസ്സമദ് സമദാനി എംപി

text_fields
bookmark_border
കൊച്ചി: ഒരു മതത്തെയും മതവ്യക്തിത്വത്തെയും നിന്ദിക്കാതിരിക്കുക എന്നതാണ് സംസ്കാരവും പ്രബുദ്ധതയും മതേതര പൊതുബോധവും ആവശ്യപ്പെടുന്ന മനോഭാവമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടന മൂല്യങ്ങളെയും ഹാനികരമായി ബാധിക്കുന്ന നയങ്ങൾ തിരുത്താൻ കേന്ദ്രസർക്കാർ തയാറാകണം. പ്രവാചക നിന്ദ, ബുള്‍ഡോസര്‍ രാജ്, അഗ്നിപഥ് വിഷയങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി എറണാകുളത്തെ ഭാരതീയ റിസർവ് ബാങ്കിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക വ്യക്തിത്വത്തെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അതിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ബുൾഡോസർ പ്രയോഗിക്കുകയാണ് സർക്കാർ. ഈ വിഷയത്തിൽ പ്രതികരിക്കുന്നവർക്കെതിരെ മാത്രം ഇത്തരം നടപടി സ്വീകരിക്കുന്നത് അധികൃതരുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു. അഗ്നിപഥ് പദ്ധതി തൊഴിലില്ലായ്മ പരിഹരിക്കാൻ സഹായിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. മാഹിൻ, സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ, മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, ട്രഷറർ എൻ.കെ. നാസർ, വൈസ് പ്രസിഡൻറ് പി.കെ. ജലീൽ, സെക്രട്ടറി പി.എ. അഹമ്മദ് കബീർ, യൂത്ത് ലീഗ് ദേശീയ സമിതിഅംഗം ഷിബു മീരാൻ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ കെ.എ. മുഹമ്മദ് ആസിഫ്, ഇ.എ.എം അമീൻ, പി.എ. സലിം, കെ.പി. ജലീൽ, എ.എം. നൗഫൽ, നൗഷാദ് തെരുവത്ത്, അജി കൊറ്റമ്പാടം, മുസ്തഫ തങ്ങൾ, നിസാർ പാരേഴി, ലീഗ് നേതാക്കളായ വി.എ ബഷീർ,ജലീൽ അർട്മെൻ, എം.ഇ അബ്ബാസ്, പി.എ താഹിർ എന്നിവർ സംസാരിച്ചു. photo EKG Samadani ഇന്ത്യയെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്​ലിം യൂത്ത് ലീഗ് എറണാകുളം റിസർവ് ബാങ്കിന് മുന്നിൽ സംഘടിപ്പിച്ച ധർണ അബ്ദുസ്സമദ് സമദാനി എം.പി ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story