Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജ്യത്തിന്‍റെ...

രാജ്യത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് ശാസ്ത്രബോധം വളർത്തും -സ്പീക്കർ

text_fields
bookmark_border
രാജ്യത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് ശാസ്ത്രബോധം വളർത്തും -സ്പീക്കർ
cancel
അങ്കമാലി: ശാസ്ത്രബോധം വളർത്തുന്നതിന് ഭരണകൂടവും വിലങ്ങുതടിയാകുന്നതായി നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. ശാസ്ത്രവും ശാസ്ത്രബോധവും രണ്ടാണ്. അതുപോലെ കപടശാസ്ത്രവും. ശാസ്ത്രബോധം വളർത്തുക എന്നത് രാജ്യത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണെന്നും സ്പീക്കർ പറഞ്ഞു. അകാലത്തിൽ വേർപിരിഞ്ഞ എൻജിനീയറിങ് വിദ്യാർഥികളുടെ സംഘടനയായ 'ടെക്​നോസി'ന്‍റെ പ്രഥമ ചെയർമാൻ കെ.കെ. രാജേഷ് കുമാർ അനുസ്മരണാർഥം ഏർപ്പെടുത്തിയ 'രാജേഷ്​കുമാർ കെ.കെ മെമ്മോറിയൽ ട്രസ്റ്റ്' അവാർഡ് ആസ്ട്രോ ഫിസിക്സിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഗവേഷകൻ പ്രഫ. അജിത് പരമേശ്വരന് നൽകി സംസാരിക്കുകയായിരുന്നു സ്പീക്കർ. 25,000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. കെ.കെ. രതീഷ് കുമാർ മാണിക്യമംഗലം അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡോ.എൻ.ഷാജി, മുൻ എം.പി ഡോ.പി.കെ. ബിജു, നഗരസഭ ചെയർമാൻ റെജി മാത്യു, ഡോ.എം.സജീഷ്, കെ.പി. റെജീഷ്, ബിബിൻ വർഗീസ്, ടി.വൈ. ഏല്യാസ്, ഡോ.ഹംസക്കുഞ്ഞ് ബംഗാളത്ത് തുടങ്ങിയവർ സംസാരിച്ചു. അവാർഡ് തുക സ്കൂൾ ലൈബ്രറികൾക്ക് ബാല ശാസ്ത്ര-സാഹിത്യ പുസ്തകങ്ങൾ വാങ്ങാൻ ഡോ.അജിത് പരമേശ്വരൻ സംഭാവന ചെയ്തു. EKG ANKA 2 AWARD രാജേഷ് കുമാർ കെ.കെ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ഡോ.അജിത് പരമേശ്വരന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ് സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story