Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി ജലോത്സവം ​സെപ്​റ്റംബർ നാലിന്​

text_fields
bookmark_border
ആലപ്പുഴ: കോവിഡിൽ മുടങ്ങിയ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ നാലിന് നടത്താൻ ധാരണ. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ്​ തീരുമാനം. സെപ്റ്റംബര്‍ 11ന് നടത്താനുള്ള സാധ്യത നേരത്തേ പരിഗണിച്ചെങ്കിലും 10ന് മറ്റ് വള്ളംകളികള്‍ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് നാലിന്​ നിശ്ചയിച്ചത്​. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേര്‍ന്നാണ്​ പുതിയ തീയതി കണ്ടെത്തിയത്​. ഈ തീയതി ടൂറിസം വകുപ്പ് അംഗീകരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. നെഹ്​റു ട്രോഫിക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യ മത്സരവും നടക്കും. 2019 ആഗസ്റ്റ്​​ 31നാണ് ഏറ്റവും ഒടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്​. കോവിഡ്​ വ്യാപനത്തിൽ 2020, 2021 വർഷങ്ങളിൽ നടന്നില്ല. ആഗസ്റ്റ്​ രണ്ടാം ശനിയാഴ്ചയാണ്​ ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്​റുവിന്‍റെ നാമധേയത്തിലുള്ള വള്ളംകളി മത്സരം നടത്താറുള്ളത്​. 1952ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ്​ ആദ്യമായി ചുണ്ടൻ വള്ളംകളി മത്സരം നടത്തിയത്​. എച്ച്. സലാം എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സൗമ്യരാജ്, ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ തുടങ്ങിയവര്‍ പങ്കെടുത്തു. APG vallamkali meeting നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story