Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:46 AM IST Updated On
date_range 21 Jun 2022 5:46 AM ISTകാട്ടാനക്കൂട്ടം പള്ളി തകർത്തു
text_fieldsbookmark_border
കുട്ടമ്പുഴ: മാമലക്കണ്ടം എളംബ്ലാശ്ശേരി അഞ്ചുകുടിയിൽ കാട്ടാനക്കൂട്ടം സി.എസ്.ഐ പള്ളി തകർത്തു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ഒരാഴ്ചയായി ഈ ഭാഗത്ത് തമ്പടിച്ച കാട്ടാനകൾ പുലർച്ചയാണ് പള്ളി തകർത്തത്. സെമിത്തേരിയും കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്. ഫെൻസിങ് സംവിധാനത്തിന്‍റെ അപര്യാപ്തതയാണ് ആനകൾ ജനവാസ മേഖലയിൽ എത്താൻ ഇടയാക്കുന്നത്. പള്ളിയോട് ചേർന്ന ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾ വലിയ ആശങ്കയിലാണ്. 20ഓളം ആനകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. EM KMGM 5 Ana കാട്ടാനക്കൂട്ടം തകർത്ത സി.എസ്.ഐ പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
