Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:46 AM IST Updated On
date_range 21 Jun 2022 5:46 AM ISTമൂവാറ്റുപുഴയിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ മാർഗവുമായി വ്യാപാരികൾ
text_fieldsbookmark_border
മൂവാറ്റുപുഴ: വീടില്ലാത്ത അർഹനായ ഒരു വ്യാപാരിക്ക് ഈ വർഷം വീട് നിർമിച്ച് നൽകുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നങ്ങളുംകൊണ്ട് വീർപ്പുമുട്ടുന്ന നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അതിനു വേണ്ട സ്ഥലങ്ങൾ കണ്ടെത്തി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എവറസ്റ്റ് ജങ്ഷൻ, വെള്ളൂർക്കുന്നം, കച്ചേരിത്താഴം, പി.ഒ, കെ.എസ്.ആർ.ടി.സി തുടങ്ങിയ സ്ഥലങ്ങളിലാണ് പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. 500ലധികം കാറുകൾ ഇവിടങ്ങളിൽ പാർക്ക് ചെയ്യാം. ചെറിയ ഫീസ് വാങ്ങിയാണ് സൗകര്യങ്ങൾ നൽകുന്നത്. ഇതിനു പുറമെ നഗരത്തിലെ മാർക്കറ്റ് മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ലോഡ് കയറ്റിറക്കുമായി ബന്ധപ്പെട്ട് റോഡിനിരുവശവും ലോറികൾ പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കും. നെഹ്റു പാർക്ക് മുതൽ എവറസ്റ്റ് കവല വരെ ഇടതു വശത്തും ഇവിടം മുതൽ കീച്ചേരിപ്പടി വരെ റോഡിനു വലതു വശത്തും മാത്രം വാഹനങ്ങൾ പാർക്ക് ചെയ്ത് കയറ്റിറക്ക് നടത്തും. ഇത് കർശനമായി നടപ്പാക്കാൻ മൂവാറ്റുപുഴ പൊലീസുമായി ധാരണയായിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.എ. ഗോപകുമാർ, സെക്രട്ടറിമാരായ പി.യു. ഷംസുദ്ദീൻ, ബോബി നെല്ലിക്കൽ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ അജ്മൽ ചക്കുങ്ങൽ (പ്രസി), പി.എം. അബ്ദുൽ സലാം, മഹേഷ് കമ്മത്ത് (വൈസ് പ്രസി), കെ.എ. ഗോപകുമാർ (ജന. സെക്ര), പി.യു. ഷംസുദ്ദീൻ, ബോബി നെല്ലിക്കൽ (സെക്ര), കെ.എം. ഷംസുദ്ദീൻ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story