Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലം -നെല്ലാട്...

കിഴക്കമ്പലം -നെല്ലാട് റോഡ്: റീ ടെൻഡർ നടപടി പൂർത്തിയായെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: കിഴക്കമ്പലം -നെല്ലാട് റോഡ്​ നിർമാണത്തിനുള്ള റീ ടെൻഡർ നടപടികൾ പൂർത്തിയായെന്ന്​ സർക്കാർ ഹൈകോടതിയിൽ. മനക്കക്കടവ് - കിഴക്കമ്പലം - പട്ടിമറ്റം - നെല്ലാട് റോഡ് നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ നൽകിയ ഹരജിയിലാണ് സർക്കാറിന്‍റെ വിശദീകരണം. തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. മനക്കക്കടവ്​ മുതൽ നെല്ലാട് വരെ റോഡും പട്ടിമറ്റം മുതൽ പത്താം മൈൽ വരെ ലിങ്ക് റോഡും മൂന്നു ഘട്ടമായാണ് പൂർത്തിയാക്കാൻ സർക്കാർ ടെൻഡർ നൽകിയത്. ഇതിൽ മനക്കക്കടവ്​ മുതൽ പള്ളിക്കര വരെ റോഡിന്റെയും പട്ടിമറ്റം - പത്താം മൈൽ ലിങ്ക് റോഡിന്റെയും പണികൾ പൂർത്തിയാക്കി. കിഴക്കമ്പലം - നെല്ലാട് റോഡ്​ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കരാറുകാരൻ തയാറായില്ലെന്നും തുടർന്ന് ബാധ്യത കരാറുകാരന്​ ചുമത്തി കരാർ ഒഴിവാക്കിയെന്നും സർക്കാറിന്റെ വിശദീകരണത്തിൽ പറയുന്നു. കിഴക്കമ്പലം - നെല്ലാട് റോഡിന്റെ നിർമാണത്തിനായി മേരിസദൻ പ്രോജക്ട്സ് 2.21 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് നൽകിയിരുന്നു. ആദ്യഘട്ട ചർച്ചയിൽതന്നെ ഈ തുക പര്യാപ്തമല്ലെന്ന്​ വ്യക്തമായി. കിഴക്കമ്പലം - നെല്ലാട് റോഡിൽ ഏറെ ശോച്യാവസ്ഥയിലായ പട്ടിമറ്റം മുതൽ നെല്ലാട്​ വരെ ഭാഗത്തെ റോഡ്​ നിർമാണം നടത്താൻ തീരുമാനിച്ചു. ശേഷിച്ച കിഴക്കമ്പലം മുതൽ പട്ടിമറ്റം വരെ റോഡിന്റെ നിർമാണത്തിനായി 134.36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്​ തയാറാക്കി. ജൂൺ ഏഴിന് ടെൻഡർ തുറന്നെങ്കിലും ഒരു കരാറുകാരൻ മാത്രമാണ് ടെൻഡർ നൽകിയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ മാന്വൽ പ്രകാരം റീടെൻഡർ നടത്തി. രണ്ടു കരാറുകാർ ടെൻഡർ നൽകിയതായും വിശദീകരണത്തിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story