Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:36 AM IST Updated On
date_range 21 Jun 2022 5:36 AM ISTനടുറോഡിൽ യുവാവിന്‍റെ മൃതദേഹം; അപകടമരണമെന്ന് പൊലീസ്
text_fieldsbookmark_border
കുമളി: വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിൽ ഇഞ്ചിക്കാടിന് സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം അപകടമരണമെന്ന് പൊലീസ്. മദ്യലഹരിയിലായിരുന്നയാൾ വാഹനത്തിൽനിന്ന് തെറിച്ചുവീണതോ ചാടിയതോ ആവാമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ച നാലോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവിന് പോവുന്ന വഴിയിൽ വാളാർഡി സ്വദേശി രമേശിനെ (23) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ പാൽവണ്ടിയിലെ ഡ്രൈവറാണ് റോഡിന് നടുവിൽ മൃതദേഹം കണ്ടത്. തുടർന്ന്, വണ്ടിപ്പെരിയാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പ്ലംബിങ് തൊഴിലാളിയാണ്. ഞായറാഴ്ച രമേശ് വീട്ടിലും ഭാര്യവീട്ടിലും മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയും പിന്നീട് വണ്ടിപ്പെരിയാറിലെ ബാറിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തതായും വിവരമുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ആറുമുഖത്തെ കസ്റ്റഡിയിലെടുത്തെങ്കിലും മരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇടുക്കിയിൽനിന്ന് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരുമെത്തി തെളിവെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് അയച്ചു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹാരിസൺ മലയാളം പ്ലാൻ്റേഷൻ വക വാളാടി എസ്റ്റേറ്റ് ലയത്തിൽ താമസം വനരാജ്, ഗോമതി ദമ്പതികളുടെ മൂത്ത മകനാണ് രമേശ്. ഭാര്യ: ജയന്തി. മകൻ: അതുൽ. സഹോദരൻ: ശേഖർ. .......... photo രമേശ് ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
